കണ്ണനല്ലൂർ ജംഗ്ഷനിലെ കുണ്ടറ റോഡിൽ ഷോപ്പിംഗ് കോംപ്ലക്സിന് മുന്നിലുള്ള ഓടയിൽ മണ്ണ് അടിഞ്ഞുകൂടി ജലഒഴുക്ക് തടസ്സപ്പെട്ടതിനാൽ മഴവെള്ളം മാർക്കറ്റിലേക്കും മൈതാനത്തേക്കും ഒഴുകി, പ്രദേശം വെള്ളക്കെട്ടിലാകുന്ന സാഹചര്യം പതിവായിരുന്നു.
ഈ പ്രശ്നത്തിന് പരിഹാരമായി പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെയും ഹിറ്റാച്ചിയുടെ സഹായത്തോടെയും ഓടയിലെ മണ്ണും മറ്റ് തടസ്സങ്ങളും നീക്കം ചെയ്ത് ശുചീകരണ പ്രവർത്തനം നടത്തി. ഇതോടെ മഴവെള്ളം സുഗമമായി ഒഴുകുന്നതിനുള്ള സൗകര്യം ഒരുക്കുകയും മാർക്കറ്റിലേക്കും മൈതാനത്തേക്കും ഉണ്ടായിരുന്ന അനിയന്ത്രിത ജലഒഴുക്ക് ഫലപ്രദമായി തടയാൻ സാധിക്കുകയും ചെയ്തു.മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി നടത്തിയ ഈ പ്രവർത്തനം പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ യാത്രയും ദൈനംദിന ജീവിതവും കൂടുതൽ സുരക്ഷിതമാക്കുന്നതിനും സഹായകമായി.