Spread the love

“യോഗ ഫോർ ഹെൽത്തി ഏജിങ്” എന്ന പ്രമേയത്തെ ആസ്പദമാക്കി തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം കണ്ണനല്ലൂർ ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിൽ സംഘടിപ്പിച്ചു.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീല എസ് അധ്യക്ഷത വഹിച്ച ചടങ്ങ് തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത് കുമാർ എ. പി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നുജുമാ അലിയാർകുട്ടി സ്വാഗതം ആശംസിച്ചു.

വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗംഗാദേവി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗായത്രി ദേവി, ആസൂത്രണ സമിതി ചെയർമാൻ സുരേന്ദ്രൻ, വാർഡ് മെമ്പർമാരായ ഷബാന റിയാസ്, എം. ഷംലാൽ, പ്രശാന്ത് ജി, ഷെമീർ, എച്ച്.എം.സി. അംഗങ്ങളായ സുകുമാരൻ നായർ, സജീവ്, മെഡിക്കൽ ഓഫീസർ ഡോ. പ്രവീൺ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

തുടർന്ന് യോഗ പഠിതാക്കൾ അവതരിപ്പിച്ച യോഗ ഡാൻസ് ചടങ്ങിന് കൂടുതൽ മികവേകി. യോഗ ഇൻസ്ട്രക്ടർ പ്രിൻസി പ്രേം നന്ദി രേഖപ്പെടുത്തി.

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാ പ്രായക്കാരിലും യോഗയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.