വേനൽക്കാലത്തെ കെഐപി ജലസേചന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഫിൽറ്ററിൽ അടിഞ്ഞുകൂടിയ ഖരമാലിന്യങ്ങൾ നീക്കം ചെയ്ത് സുരക്ഷിതമായി സംസ്കരിച്ചു. കൂടാതെ മാർക്കറ്റ് പരിസരത്ത് ഉണ്ടായിരുന്ന മാലിന്യ നിക്ഷേപവും ക്ലീൻ ചെയ്ത് പ്രദേശം ശുചിത്വമാക്കി.
മഴക്കാലം ആരംഭിച്ചപ്പോൾ തന്നെ കണ്ണനല്ലൂർ ടൗൺ–കൊട്ടിയം റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതവും പൊതുജീവിതവും തടസ്സപ്പെട്ടിരുന്നു. ഭാനു വൈദ്യശാല റോഡിലേക്ക് മെയിൻ റോഡിൽ നിന്നും പോകുന്ന ഓടയിലെ സ്ലാബ് തകർന്നതിനെ തുടർന്ന് ജലഒഴുക്ക് നിലച്ചതായിരുന്നു പ്രധാന കാരണം. ഹിറ്റാച്ചിയുടെ സഹായത്തോടെ ഓട തുറന്ന് തടസ്സങ്ങൾ നീക്കം ചെയ്തതോടെ ജംഗ്ഷനിലെ വെള്ളക്കെട്ട് പ്രശ്നത്തിന് പരിഹാരം ലഭിച്ചു.
കണ്ണനല്ലൂർ മൈതാനത്തിൽ നിന്നും താഴേക്ക് പോകുന്ന ഭാഗത്ത് രൂപപ്പെട്ട കനത്ത വെള്ളക്കെട്ട് മൂലം കാൽനടയാത്രക്കാരും വാഹനഗതാഗതവും തടസ്സപ്പെട്ടിരുന്നു. എംബി ട്രേഡേഴ്സ് ഉടമയുടെ സഹകരണത്തോടെ മൈതാനത്തിന്റെ മധ്യഭാഗത്തെ കുഴി നികത്തി പ്രദേശം ഗതാഗതയോഗ്യമാക്കി.
ഈ പ്രവർത്തനങ്ങൾക്ക് ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഷബാന റിയാസ് നേതൃത്വം നൽകി. പ്രദേശത്തെ മഴവെള്ളക്കെട്ട് നിയന്ത്രിക്കുകയും പൊതുജനങ്ങൾക്ക് സുരക്ഷിതമായ യാത്രാസൗകര്യം ഉറപ്പാക്കുകയും ചെയ്യുന്നതിൽ അവരുടെ സജീവ ഇടപെടൽ നിർണായകമായി.