Spread the love

തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ കമ്പിവിള വാർഡിൽ പൊതുജനങ്ങളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി പേരയം ശ്രീ ഭൂതനാഥ റോഡ് കോൺക്രീറ്റ് ചെയ്ത് ഹൈറൈസ് പ്രവർത്തനങ്ങൾ പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കി. പ്രദേശവാസികൾ ഏറെ നാളായി ഉന്നയിച്ചിരുന്ന യാത്രാ ബുദ്ധിമുട്ടുകൾക്ക് ഇതോടെ പരിഹാരമായി. റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ ശ്രീ. എസ്. സജീവ് നേതൃത്വം നൽകി. പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും സുരക്ഷിതവും സുഗമവുമായ ഗതാഗതത്തിനും ഈ പദ്ധതി വലിയ സഹായമാകും.