Spread the love

ത്രിക്കോവിൽവട്ടം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് തലത്തിൽ സംഘടിപ്പിക്കുന്ന ഓപ്പറേഷൻ തൂഫാൻ 2.0 – ലഹരി വിരുദ്ധ പ്രചരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബർ 28 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നടന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എ. പി. അജിത്കുമാർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ലഹരി ഉപയോഗത്തിനെതിരെ ജാഗ്രത പുലർത്തുന്നതിനും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനുമുള്ള ലഹരി വിരുദ്ധ പ്രതിജ്ഞ പഞ്ചായത്ത് പ്രസിഡന്റ് ചൊല്ലിക്കൊടുക്കുകയും ജനപ്രതിനിധികളും ജീവനക്കാരും ഉൾപ്പെടെയുള്ളവർ പ്രതിജ്ഞ ഏറ്റുചൊല്ലുകയും ചെയ്തു.

യുവജനങ്ങളെയും സമൂഹത്തെയും ലഹരിയുടെ ദോഷകരമായ സ്വാധീനത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും ലഹരി വിരുദ്ധ സന്ദേശം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമുള്ള വിവിധ ബോധവത്കരണ പ്രവർത്തനങ്ങൾ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.