Spread the love

ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി പുതുച്ചിറ 21-ാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം വാർഡ് മെമ്പർ ഷീല പങ്കെടുത്തു. ഗാന്ധിജിയുടെ ശുചിത്വ സന്ദേശം ഉയർത്തിപ്പിടിച്ച് സേവനത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും പ്രാധാന്യം ഓർമ്മിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികൾ സജീവമായി പങ്കാളികളായി. നാടിന്റെ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിനായി കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഗാന്ധിജയന്തി ദിനം ആചരിച്ചു.