തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ 21-ാം വാർഡിൽ ജാഗ്രതാ സമിതി കമ്മിറ്റി യോഗം ചേർന്നു. 2026 ഒക്ടോബർ 27-ന് രാവിലെ 11 മണിക്ക് 97-ാം നമ്പർ അങ്കണവാടിയിൽ നടന്ന യോഗത്തിൽ വാർഡിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.വാർഡ് മെമ്പർമാരായ ഷീല, ഹസീന, അനിൽ (JHI), ശ്രീതു (MLSP), അനീഷ (CWF), ശ്രീലത, ലത, ലേഖ (അങ്കണവാടി വർക്കർമാർ), ചാന്തിനി (CDS), ലിസി (ആശാവർക്കർ), ഷെമീർ, സുധീർ (പൊതുപ്രവർത്തകർ) എന്നിവർ പങ്കെടുത്തു.ശ്രീലത ടീച്ചർ യോഗത്തിന് സ്വാഗതം ആശംസിച്ചു. ചർച്ചയിൽ ഉയർന്നുവന്ന ഒരു വിഷയത്തിൽ മേലുദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനമെടുക്കാനും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.