Spread the love

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ യൂണിറ്റ് ഉടമകളുടെ ആരോഗ്യജാഗ്രതാ യോഗം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. അജിത് കുമാർ യോഗം ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, മെഡിക്കൽ ഓഫീസർമാർ, ആരോഗ്യപ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പകർച്ചവ്യാധി പ്രതിരോധം, ശുചിത്വ പരിപാലനം, ആരോഗ്യസുരക്ഷ എന്നിവ സംബന്ധിച്ച് യോഗത്തിൽ ചർച്ച നടത്തി. ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ തൊഴിലിടങ്ങളിൽ ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ നിർദേശങ്ങൾ നൽകി.