തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ കണ്ണനല്ലൂർ സൗത്ത് വാർഡിൽ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ പഴയ പ്ലാസ്റ്റിക് ചെരിപ്പുകൾ, ബാഗുകൾ, ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവ ശേഖരിക്കുന്ന പ്രത്യേക ക്യാമ്പയിന് ഔപചാരിക തുടക്കമായി. മാലിന്യ സംസ്കരണവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഈ പ്രവർത്തനത്തിന് വാർഡ് മെമ്പർ ശ്രീ. സാബു ജി. നേതൃത്വം നൽകി. വീടുകളിലുള്ള ഇത്തരം പ്ലാസ്റ്റിക് വസ്തുക്കൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറി ഈ സംരംഭം വിജയിപ്പിക്കണമെന്ന് വാർഡ് മെമ്പർ അഭ്യർഥിച്ചു. ശുചിത്വവും സുസ്ഥിര മാലിന്യ സംസ്കരണവും ഉറപ്പാക്കാൻ എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നു.