Spread the love

തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ വെറ്റിലത്താഴം 23-ാം വാർഡിൽ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ പഴയ പ്ലാസ്റ്റിക് ചെരുപ്പുകൾ, ബാഗുകൾ എന്നിവ ശേഖരിക്കുന്ന പ്രത്യേക പരിപാടിക്ക് തുടക്കമായി. പരിസ്ഥിതി സംരക്ഷണവും ശാസ്ത്രീയ മാലിന്യ സംസ്കരണവും ലക്ഷ്യമിട്ടുള്ള ഈ ക്യാമ്പയിൻ വാർഡ് മെമ്പർ ശ്രീമതി ഗംഗാദേവി ഉദ്ഘാടനം ചെയ്തു. വീടുകളിലുള്ള ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ചെരുപ്പുകൾ, ബാഗുകൾ തുടങ്ങിയവ ഹരിത കർമ്മ സേനയ്ക്ക് കൈമാറി ഈ സംരംഭം വിജയിപ്പിക്കണമെന്ന് വാർഡ് മെമ്പർ അഭ്യർഥിച്ചു. ശുചിത്വവും സുസ്ഥിര മാലിന്യ സംസ്കരണവും ഉറപ്പാക്കുന്നതിനുള്ള ഈ പ്രവർത്തനത്തിൽ എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നു.