Spread the love

ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ വെട്ടിലത്താഴം വാർഡ് 23-ൽ കിടപ്പുരോഗികൾക്കായുള്ള ഹോം മസ്റ്ററിങ് പ്രവർത്തനങ്ങൾ നടന്നു. വാർഡ് മെമ്പർ ഗംഗാദേവിയുടെ നേതൃത്വത്തിൽ കിടപ്പുരോഗികളുടെ വീടുകളിലെത്തി ആവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. അർഹരായ ഗുണഭോക്താക്കൾക്ക് സർക്കാർ ആനുകൂല്യങ്ങളും വിവിധ സേവനങ്ങളും തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഹോം മസ്റ്ററിങ് സംഘടിപ്പിച്ചത്. ജനങ്ങളിലേക്ക് സേവനങ്ങൾ നേരിട്ടെത്തിക്കുന്നതിലൂടെ അർഹരായവർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം.