ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ വാർഡ് 20ൽ നാളുകളായി നാട്ടുകാർക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്ന ഓക്സ്ഫോർഡ് പെരുംകുളം റോഡിന്റെ കോൺക്രീറ്റിങ് പ്രവർത്തനങ്ങൾ പൂർത്തിയാക്കി. വാർഡ് മെമ്പർ അഖില ഷാബിന്റെ നേതൃത്വത്തിലാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. റോഡിന്റെ നവീകരണത്തോടെ പ്രദേശവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമാകുകയും ഗതാഗത സൗകര്യം
ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ വെട്ടിലത്താഴം വാർഡ് 23-ൽ കിടപ്പുരോഗികൾക്കായുള്ള ഹോം മസ്റ്ററിങ് പ്രവർത്തനങ്ങൾ നടന്നു. വാർഡ് മെമ്പർ ഗംഗാദേവിയുടെ നേതൃത്വത്തിൽ കിടപ്പുരോഗികളുടെ വീടുകളിലെത്തി ആവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. അർഹരായ ഗുണഭോക്താക്കൾക്ക് സർക്കാർ ആനുകൂല്യങ്ങളും വിവിധ സേവനങ്ങളും തടസ്സമില്ലാതെ
ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ പുതുച്ചിറയില്‍ വാർഡ് 21-ൽ ഹോം മസ്റ്ററിങ് പ്രവർത്തനങ്ങൾ നടന്നു. വാർഡ് മെമ്പർ ഷീലയുടെ നേതൃത്വത്തിൽ വാർഡിലെ വീടുകളിലെത്തി ആവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. അർഹരായ ഗുണഭോക്താക്കൾക്ക് വിവിധ സർക്കാർ ആനുകൂല്യങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടികളുടെ
ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി എസ്.സി. വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണം നടത്തി. ശുദ്ധജല സംഭരണ സൗകര്യം മെച്ചപ്പെടുത്തുകയും കുടിവെള്ള ലഭ്യത ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗുണഭോക്താക്കൾക്ക് വാട്ടർ ടാങ്കുകൾ വിതരണം ചെയ്യുന്നതിലൂടെ ജലസംഭരണ
ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഭിന്നശേഷി ഗ്രാമസഭ 2026 ഫെബ്രുവരി 7-ന് രാവിലെ 10.30 ന് ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരുടെ ആവശ്യങ്ങളും നിർദേശങ്ങളും നേരിട്ട് കേൾക്കുകയും വികസന പദ്ധതികളിൽ അവ ഉൾപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടത്തുകയും ചെയ്തു.




