Spread the love

ICDS മുഖത്തലയുടെ നേതൃത്വത്തിൽ ഓർഗാനിക് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത്കുമാർ എ.പി. പരിപാടി ഉദ്ഘാടനം ചെയ്തു. വിഷരഹിതവും പോഷകസമൃദ്ധവുമായ ഭക്ഷണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്. വിവിധതരം ജൈവ ഭക്ഷ്യവിഭവങ്ങളും പരമ്പരാഗത ഭക്ഷണങ്ങളും പരിപാടിയുടെ ഭാഗമായി പ്രദർശിപ്പിക്കുകയും പരിചയപ്പെടുത്തുകയും ചെയ്തു. കുട്ടികളിലും രക്ഷിതാക്കളിലും പോഷകാഹാരത്തെക്കുറിച്ചും ജൈവ ഭക്ഷണത്തിന്റെ ഗുണങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതിനും പരിപാടി സഹായകമായി. ജനപ്രതിനിധികൾ, ICDS ജീവനക്കാർ, അങ്കണവാടി പ്രവർത്തകർ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.