Spread the love

ഗാന്ധിജയന്തിയോടനുബന്ധിച്ച് തഴുത്തല 14-ാം വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളിൽ വാർഡിലെ വിവിധ പ്രദേശങ്ങൾ വൃത്തിയാക്കി. ഗാന്ധിജിയുടെ ശുചിത്വ സന്ദേശം ഉയർത്തിപ്പിടിച്ച് ശുചിത്വമുള്ള നാടിനായി ജനകീയ പങ്കാളിത്തത്തോടെ പ്രവർത്തനങ്ങൾ നടത്തി. പരിസ്ഥിതി സംരക്ഷണത്തിനും വൃത്തിയുള്ള പൊതുസ്ഥലങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് ഇതിലൂടെ തുടക്കം കുറിച്ചു.