ഗാന്ധിജയന്തിയോടനുബന്ധിച്ച് വെട്ടിലത്താഴം 23-ാം വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വാർഡ് മെമ്പർ ഗംഗാദേവിയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ പ്രദേശത്തെ വിവിധ ഭാഗങ്ങൾ വൃത്തിയാക്കി. ഗാന്ധിജിയുടെ ശുചിത്വ സന്ദേശം ഉയർത്തിപ്പിടിച്ച് ശുചിത്വമുള്ള നാടിനായി ജനകീയ പങ്കാളിത്തത്തോടെ പ്രവർത്തനങ്ങൾ നടത്തി. ശുചിത്വബോധവും പരിസ്ഥിതി സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വാർഡിന്റെ വൃത്തിയും സൗന്ദര്യവും നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.