Spread the love

കുറുമണ്ണ 11-ാം വാർഡിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വാർഡ് മെമ്പർ അജിത് കുമാറിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ വാർഡിലെ വിവിധ പ്രദേശങ്ങൾ വൃത്തിയാക്കി. ഗാന്ധിജിയുടെ ശുചിത്വ സന്ദേശം ഉയർത്തിപ്പിടിച്ച് പരിസര ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിനായി കൂട്ടായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ശുചിത്വമുള്ള നാടിനായുള്ള ജനകീയ പങ്കാളിത്തത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രവർത്തനം ശ്രദ്ധേയമായി.