ഡീസന്റ് ജംഗ്ഷൻ വാർഡ് 22ലെ ഈ വർഷത്തെ രണ്ടാം ഗ്രാമസഭ വിജയകരമായി പൂർത്തിയായി. വാർഡിന്റെ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഗ്രാമസഭയിൽ ചർച്ച ചെയ്തു. ഗുണഭോക്തൃ അപേക്ഷാഫോമുകളും ഗ്രാമസഭാ നോട്ടീസുകളും ഭൂരിഭാഗം വീടുകളിലും എത്തിക്കാൻ കഴിഞ്ഞതിൽ വാർഡ് മെമ്പർ രാജലക്ഷ്മി സന്തോഷം പങ്കുവെച്ചു.
ആരോഗ്യപരമായ ബുദ്ധിമുട്ടുകൾക്കിടയിലും വാർഡിലെ ജനങ്ങളുടെ ആവശ്യങ്ങൾക്കായി പ്രവർത്തിക്കാൻ പിന്തുണ നൽകിയ നാട്ടുകാർക്ക് രാജലക്ഷ്മി നന്ദി അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അജിത് കുമാർ, സെക്രട്ടറി ജോൺ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗംഗാദേവി, മെമ്പർ കോർഡിനേറ്റർ സുബ്ബലക്ഷ്മി, ബ്ലോക്ക് മെമ്പർ അഡ്വ. ആര്യ ജി. ചന്ദ്രൻ, വാർഡ് മെമ്പർമാരായ സന്ധ്യ, ശ്രീജിത്ത് തുടങ്ങിയവർ ഗ്രാമസഭയിൽ പങ്കെടുത്തു.