കണ്ണനല്ലൂർ എട്ടാം വാർഡിലെ ജാഗ്രതാ സമിതി യോഗം 2026 നവംബർ 6ന് ഉച്ചയ്ക്ക് 2.30ന് 62-ാം നമ്പർ അങ്കണവാടിയിൽ ചേർന്നു. വാർഡ് മെമ്പർ ഷബാന റിയാസിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജാഗ്രതാ സമിതി പുനഃസംഘടിപ്പിക്കുകയും പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു.
പഞ്ചായത്ത് സി.ഡബ്ല്യു.എഫ് പ്രതിനിധി അനീഷ, അങ്കണവാടി പ്രവർത്തകർ, എ.ഡി.എസ്, സി.ഡി.എസ് പ്രതിനിധികൾ, ആശാവർക്കർമാർ, വാർഡ് വികസന സമിതി കൺവീനർ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ജാഗ്രതാ സമിതിയുടെ പ്രവർത്തനങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച് വാർഡ് മെമ്പറും അനീഷയും വിശദീകരിച്ചു. വാർഡിലെ വിവിധ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. സമിതിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാനും തീരുമാനമായി.