2026 ഒക്ടോബർ 20-ന് രാവിലെ 10.30-ന് തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ നടുവിലക്കര ജനതാ വായനശാലയിൽ വാർഡുതല ജാഗ്രതാ സമിതി യോഗം ചേർന്നു. വാർഡ് മെമ്പർ ശ്രീമതി സന്ധ്യമോളുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുകയും ആവശ്യമായ ഇടപെടലുകളും തുടർനടപടികളും സംബന്ധിച്ച് തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു.
ജെ.എച്ച്.ഐ. ലക്ഷ്മണകുമാർ, റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ ജോയിക്കുട്ടി കെ., വായനശാല പ്രസിഡന്റ് ഗീവർഗീസ്, ജെ.പി.എച്ച്.എൻ. റെയ്ഞ്ചൽ രാജു, എം.എൽ.എസ്.പി. ലിൻസി, ലേഖ, അങ്കണവാടി വർക്കർ ഉഷാകുമാരി, സുജാത ആർ., ആശാ വർക്കർമാരായ ബിന്ദു പി., പൊതുപ്രവർത്തകൻ വേണുഗോപാൽ, സി.ഡി.എസ്. അംഗം സന്ധ്യ ബിജുകുമാർ, വാർഡ് വികസന കൺവീനർ പ്രിയ ഗിരിലാൽ, രജനി ദേവി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വാർഡിലെ വിവിധ സാമൂഹിക വിഷയങ്ങൾ ചർച്ച ചെയ്ത യോഗം ഉച്ചയ്ക്ക് 12.30-ന് സമാപിച്ചു.