Spread the love

തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ 20-ാം വാർഡിൽ ജാഗ്രതാ സമിതി യോഗം ചേർന്നു. 2026 ഒക്ടോബർ 27-ന് ഉച്ചയ്ക്ക് 2 മണിക്ക് 85-ാം നമ്പർ അങ്കണവാടിക്ക് സമീപം പ്രവർത്തിക്കുന്ന പ്രതിഭ ലൈബ്രറിയിൽ വെച്ചാണ് യോഗം നടന്നത്. വാർഡ് മെമ്പർ അഖില ഷബിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ സി.ഡബ്ല്യു.എഫ്. പ്രതിനിധി അനീഷ, എ.ഡി.എസ്. അംഗം ഹസീന, സിന്ധു, അങ്കണവാടി വർക്കർമാരായ നൂർജഹാൻ, വാർഡ് തല സാമൂഹ്യ സമിതി അംഗം അബ്ദുൾ റഷീദ്, പൊതുപ്രവർത്തകരായ ഷബിൻ, ബഷീർകുട്ടി എന്നിവർ പങ്കെടുത്തു.

യോഗത്തിൽ വാർഡിലെ ജാഗ്രതാ സമിതി പുനഃസംഘടിപ്പിക്കുകയും പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. വാർഡിലെ സാമൂഹിക പ്രശ്നങ്ങളിൽ സമയബന്ധിതമായി ഇടപെടുന്നതിനും ജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനും ജാഗ്രതാ സമിതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും യോഗം ലക്ഷ്യമിട്ടു.