Spread the love

തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ കിഴവൂർ പതിമൂന്നാം വാർഡിലെ ഗ്രാമസഭ നാഷണൽ പബ്ലിക് സ്കൂളിൽ ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് അജിത് കുമാർ ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ നജ്മ അധ്യക്ഷത വഹിച്ചു. അങ്കണവാടി ടീച്ചർ സിന്ധു സ്വാഗതം ആശംസിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഫ്സീന ചടങ്ങിൽ ആശംസകൾ നേർന്നു.

വാർഡിലെ മുൻ മെമ്പർ അലിയാരുകുട്ടി ഗുണഭോക്തൃ പട്ടിക വായിക്കുകയും ഗ്രാമസഭ അംഗീകരിക്കുകയും ചെയ്തു. വാർഡിന്റെ വികസനത്തിനാവശ്യമായ വിവിധ നിർദേശങ്ങൾ നാട്ടുകാർ മുന്നോട്ടുവച്ചു. നിർദേശങ്ങൾ പഞ്ചായത്ത് കോർഡിനേറ്റർ ആതിര രേഖപ്പെടുത്തി. ഗ്രാമസഭയുടെ വിജയകരമായ നടത്തിപ്പിന് സഹകരിച്ച മുഴുവൻ നാട്ടുകാർക്കും വാർഡ് മെമ്പർ നജ്മ നന്ദി അറിയിച്ചു.