കമ്പിവിള 16-ാം വാർഡിലെ ഗ്രാമസഭ പൂർത്തിയായി. വാർഡ് മെമ്പർ എസ്. സജീവ് അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ജോൺ ആശംസകൾ അറിയിച്ചു. വാർഡിന്റെ വികസന പ്രവർത്തനങ്ങൾ, ജനങ്ങളുടെ ആവശ്യങ്ങൾ, വരുംകാല പദ്ധതികൾ എന്നിവ ചർച്ച ചെയ്യുന്നതിനുള്ള വേദിയായി ഗ്രാമസഭ മാറി. ജനപങ്കാളിത്തത്തിലൂടെ വാർഡിന്റെ വികസനത്തിന് ആവശ്യമായ നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നതിനും വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തുന്നതിനും ഗ്രാമസഭ പ്രാധാന്യം നൽകി. ഗ്രാമസഭ കോർഡിനേറ്റർ ശ്രീമതി വർഷ കൃതജ്ഞത രേഖപ്പെടുത്തി.