Spread the love

തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ നടുവിലക്കര അഞ്ചാം വാർഡിൽ രണ്ടാം ഗ്രാമസഭ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വാർഡ് മെമ്പർ സന്ധ്യാമോൾ എസ്. അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് വികസന സമിതി കൺവീനർ പ്രിയ ഗിരിലാൽ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് അജിത്ത് കുമാർ ഗ്രാമസഭ ഉദ്ഘാടനം ചെയ്തു.

മുഖത്തല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിസാമുദ്ദീൻ, പഞ്ചായത്ത് സെക്രട്ടറി ജോൺ ഡെഡ്മൺ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗംഗാദേവി, ജെ.എച്ച്.ഐ. ലക്ഷ്മണകുമാർ, വാർഡ് മെമ്പർ ബൈജു പുതുച്ചിറ എന്നിവർ ആശംസകൾ നേർന്നു.

വാർഡിൽ ഇതുവരെ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുകയും തുടർവികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. 2026–27 വർഷത്തെ ഗുണഭോക്തൃ പട്ടികയും ഗ്രാമസഭ അംഗീകരിച്ചു. ഗ്രാമസഭ കോർഡിനേറ്റർ രാജി നന്ദി രേഖപ്പെടുത്തി. ഗ്രാമസഭ വിജയകരമാക്കാൻ പങ്കെടുത്ത മുഴുവൻ ജനങ്ങൾക്കും വാർഡ് മെമ്പർ നന്ദി അറിയിച്ചു.