ഗാന്ധിജയന്തിയോടനുബന്ധിച്ച് നടുവിലക്കര 55-ാം നമ്പർ അങ്കണവാടിയിലേക്ക് പോകുന്ന റോഡ് ശുചീകരിച്ചു. വാർഡ് മെമ്പർ സന്ധ്യമോളുടെ നേതൃത്വത്തിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ, കുഞ്ഞുങ്ങൾ, രക്ഷിതാക്കൾ എന്നിവർ ചേർന്നാണ് ശുചീകരണ പ്രവർത്തനം നടത്തിയത്. ഗാന്ധിജിയുടെ ശുചിത്വ സന്ദേശം ഉയർത്തിപ്പിടിച്ച് കുട്ടികളിലും രക്ഷിതാക്കളിലും ശുചിത്വബോധവും സാമൂഹിക ഉത്തരവാദിത്തവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം സംഘടിപ്പിച്ചത്. കൂട്ടായ പരിശ്രമത്തിലൂടെ അങ്കണവാടി പരിസരവും റോഡും വൃത്തിയാക്കി, ശുചിത്വമുള്ള നാടിനായുള്ള നല്ല മാതൃകയായി ഈ പ്രവർത്തനം മാറി.