Spread the love

തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്ഷയരോഗ മുക്ത ഭാരത അഭിയാന്റെ ഭാഗമായി എക്സ്-റേ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. ക്ഷയരോഗത്തെ നേരത്തെ കണ്ടെത്തുന്നതിനും ആവശ്യമായ പരിശോധനകളും ചികിത്സയും ഉറപ്പാക്കുന്നതിനുമായി സംഘടിപ്പിച്ച ക്യാമ്പിൽ പൊതുജനങ്ങൾക്ക് ആരോഗ്യ പരിശോധനാ സേവനങ്ങൾ ലഭ്യമാക്കി. രോഗപ്രതിരോധം, നേരത്തെയുള്ള രോഗനിർണയം, ആരോഗ്യ ബോധവൽക്കരണം എന്നിവയ്ക്ക് പ്രാധാന്യം നൽകി നടത്തിയ ക്യാമ്പ് സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് ഏറെ പ്രയോജനകരമായി.