Spread the love

ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി കണ്ണനല്ലൂർ ടൗൺ വാർഡിലെ 62, 63, 64-ാം നമ്പർ അങ്കണവാടികളിൽ സേവനസന്നദ്ധ പ്രവർത്തനം നടത്തി. വാർഡ് മെമ്പർ ഷബാന റിയാസിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. അങ്കണവാടി വിദ്യാർത്ഥികൾ, ജീവനക്കാർ, എ.എൽ.എം.സി അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേന അംഗം എന്നിവർ സേവന പ്രവർത്തനങ്ങളിൽ പങ്കാളികളായി. ഗാന്ധിജിയുടെ ശുചിത്വ സന്ദേശം ഉയർത്തിപ്പിടിച്ച് കൂട്ടായ പ്രവർത്തനത്തിലൂടെ അങ്കണവാടി പരിസരങ്ങൾ വൃത്തിയാക്കുകയും ശുചിത്വബോധം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. കുട്ടികളിൽ ചെറുപ്പം മുതൽ തന്നെ സേവന മനോഭാവവും സാമൂഹിക ഉത്തരവാദിത്തവും വളർത്തുന്നതിന് ഇത്തരം കൂട്ടായ പ്രവർത്തനങ്ങൾ പ്രചോദനമായി.