Spread the love

കണ്ണനല്ലൂർ ടൗൺ വാർഡിലെ പൊതുമാർക്കറ്റിൽ മണ്ണും മാലിന്യങ്ങളും അടിഞ്ഞുകൂടി ഡ്രൈനേജ് സംവിധാനം തടസ്സപ്പെട്ടതിനെ തുടർന്ന് മലിനജലം പുറത്തേക്ക് ഒഴുകി ജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിട്ടിരുന്നു. പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വാർഡ് മെമ്പർ ഷബാന റിയാസിന്റെ നേതൃത്വത്തിൽ ഡ്രൈനേജ് ടാങ്ക് തുറന്ന് വൃത്തിയാക്കി തടസ്സം നീക്കി. ഇതോടെ മലിനജലം പുറത്തേക്ക് ഒഴുകിയിരുന്ന പ്രശ്നത്തിന് പരിഹാരമായി. പൊതുമാർക്കറ്റിലെ ശുചിത്വവും പരിസരവാസികളുടെ സൗകര്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചത്.