Spread the love

തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി മുഖത്തല ഗവൺമെന്റ് എൽ.പി.എസ് സ്കൂളിൽ നടപ്പിലാക്കുന്ന പ്രഭാതഭക്ഷണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രഥമാധ്യാപിക റോസമ്മ അനുലാൽ സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നജ്മ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷീല, വാർഡ് മെമ്പർ ശ്രീമതി അശ്വതി, മെമ്പർ ശ്രീ. പ്രശാന്ത്, സ്കൂളിലെ മറ്റ് ഭാരവാഹികൾ, അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം വിതരണം ചെയ്തു. കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുന്നതിനും ആരോഗ്യകരമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതി വിജയകരമായി നടപ്പിലാക്കി