Spread the love

കമ്പിവിള 16-ാം വാർഡിലെ 80, 81 നമ്പർ അങ്കണവാടികളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ എസ്. സജീവ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കുരുന്നുകളെ സ്നേഹപൂർവം വരവേറ്റ് പുതിയ അധ്യയന വർഷത്തിന് ആഘോഷപൂർവമായ തുടക്കം കുറിച്ചു. കുട്ടികളുടെ സന്തോഷവും ആവേശവും നിറഞ്ഞ ചടങ്ങിൽ അങ്കണവാടികളുടെ പ്രവർത്തനങ്ങൾക്കും പ്രാരംഭ വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകി.