Spread the love

തഴുത്തല ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിൽ ഈ വർഷത്തെ രണ്ടാം ഗ്രാമസഭ വാർഡ് മെമ്പർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ വിജയകരമായി പൂർത്തിയായി. വാർഡിന്റെ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഗ്രാമസഭയിൽ ചർച്ച ചെയ്തു.

ഗ്രാമസഭയുടെ ഭാഗമായി ഗുണഭോക്താക്കൾക്കുള്ള അപേക്ഷാ ഫോമുകളും ഗ്രാമസഭാ നോട്ടീസുകളും സഹപ്രവർത്തകരുടെ സഹായത്തോടെ ഭൂരിഭാഗം വീടുകളിലും എത്തിച്ചിരുന്നു. ഗ്രാമസഭയിൽ പങ്കെടുത്ത എല്ലാവർക്കും പച്ചക്കറിക്കിറ്റും വിതരണം ചെയ്തു.

ഗ്രാമസഭയിൽ പങ്കെടുത്ത വാർഡിലെ ജനങ്ങൾക്ക് വാർഡ് മെമ്പർ ശ്രീജിത്ത് നന്ദി അറിയിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അജിത് കുമാർ, 17-ാം വാർഡ് മെമ്പർ ബൈജു പുതുച്ചിറ, കോർഡിനേറ്റർ ശ്രീക്കുട്ടി, വാർഡ് വികസന സമിതി കൺവീനർ മോനിഷ എന്നിവരും പങ്കെടുത്തു.