Spread the love

തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ ജാഗ്രതാ സമിതി യോഗം ചേർന്നു. 2026 ഒക്ടോബർ 26-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് 80-ാം നമ്പർ അങ്കണവാടിയിൽ വെച്ചാണ് യോഗം നടന്നത്. വാർഡ് മെമ്പർ സജീവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സി.ഡബ്ല്യു.എഫ്. ബ്ലോക്ക് പ്രതിനിധി സന്ധ്യ, തൃക്കോവിൽവട്ടം പഞ്ചായത്ത് സി.ഡബ്ല്യു.എഫ്. പ്രതിനിധി അനീഷ, രജനി, അങ്കണവാടി വർക്കർ അനില, സി.ഡി.എസ്. അംഗം നബീസ ബീവി, പൊതുപ്രവർത്തകരായ രാജു, കിഷോർ, വസന്ത, സിനാബ് എന്നിവർ പങ്കെടുത്തു.

വാർഡിലെ വിവിധ പ്രശ്നങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുകയും അവയ്ക്ക് പരിഹാരം കാണുന്നതിനും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതിനുമുള്ള തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു. വാർഡിലെ സാമൂഹിക പ്രശ്നങ്ങളിൽ സമയോചിതമായി ഇടപെട്ട് സുരക്ഷിതവും സൗഹാർദപരവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിൽ ജാഗ്രതാ സമിതിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും യോഗം പ്രാധാന്യം നൽകി.